തിരുവനന്തപുരം: ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയുടെ ഭാഗമായി മോട്ടറോള പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ+, മോട്ടോ ജി37 പവർ, മോട്ടറോള സിഗ്നേച്ചർ തുടങ്ങിയ മോഡലുകൾ പ്രത്യേക വിലയിൽ ലഭിക്കും.
എഡ്ജ് 70 ഫ്യൂഷൻ 29,999 രൂപ മുതലാണ് ലഭിക്കുക. 50 മെഗാപിക്സൽ സോണി ലൈറ്റിയ 710 ക്യാമറ, 1.5കെ ട്രൂ കളർ ക്വാഡ് കർവ്ഡ് ഡിസ്പ്ലേ, 7,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന് സവിശേഷതകൾ. എഡ്ജ് 70 പ്രോ 36,999 രൂപ മുതലും എഡ്ജ് 70 പ്രോ+ 44,999 രൂപയ്ക്കും ലഭിക്കും.